Connect with us

Kerala

മണ്ണുകയറ്റിയ ടിപ്പര്‍ലോറി കോട്ടയം നഗരത്തില്‍ എട്ട് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

Published

|

Last Updated

കോട്ടയം: മണ്ണുകയറ്റിവന്ന ടിപ്പര്‍ലോറി കോട്ടയം  നഗരത്തില്‍ എട്ട് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ 2 കാറുകളും ഒരു ഓട്ടോറിക്ഷയും പൂര്‍ണ്ണമായി തകര്‍ന്നു.

കോട്ടയം നഗരത്തില്‍ നിന്ന് കുമരകത്തേക്ക് മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ലോറിയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്. ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ച ടിപ്പര്‍ലോറി പിന്നീട് 4 കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു. ഇതില്‍ രണ്ട് കാറുകള്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബസിനടിയില്‍ പെട്ട് നിശേഷം തകര്‍ന്നു. പിന്നീട് ഒരു ബൈക്കും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിച്ചതിന് ശേഷമാണ് ടിപ്പര്‍ലോറി നിന്നത്.

വാഹനങ്ങളില്‍ ഉണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗത്തിലായിരുന്ന ടിപ്പര്‍ലോറിയുടെ ബ്രേക്ക് തകരാറായതാണ് അപകടകാരണമെന്നറിയുന്നു. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

---- facebook comment plugin here -----

Latest