Connect with us

Kerala

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബീവറേജസ് കോര്‍പറേഷന്‍

Published

|

Last Updated

barകൊച്ചി: 418 ബാറുകള്‍ അടച്ച ശേഷം സംസ്ഥാനത്തെ മദ്യ ഉപഭോഗം ഒരു ശതമാനം കുറഞ്ഞെന്ന് ബീവറേജസ് കോര്‍പറേഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബീവറേജസ് കോര്‍പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബിയര്‍ ഉപയോഗത്തില്‍ ആറ് ശതമാനം കുറവ് വന്നിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാറുകള്‍ അടച്ച ശേഷം മദ്യ ഉപഭോഗം വര്‍ധിച്ചു എന്നാണ് ബീവറേജസ് കോര്‍പറേഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഈ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി കൂടുതല്‍ വ്യക്തമായ കണക്കുകളോടെ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

---- facebook comment plugin here -----

Latest