Connect with us

Kasargod

വിദ്യാര്‍ത്ഥി രാഷട്രീയം അവകാശമാക്കണമെന്ന് കെഎസ്‌യു

Published

|

Last Updated

കാസര്‍കോട്: വിദ്യാര്‍ത്ഥി രാഷ്ട്രീയം അവകാശമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്. കോളേജുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നത് സ്വാശ്രയ മാനേജ്‌മെന്റുകളുടെ സ്വാര്‍ഥ താല്‍പര്യംമൂലമാണ്. സംസ്ഥാന സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുമെന്ന് കരുതുന്നില്ല. രാഷ്ട്രീയം നിരോധിക്കപ്പെട്ട ക്യാംപസുകളില്‍ മുമ്പ് വര്‍ഗീയ സംഘടനകളാണ് വേരോട്ടം നടത്തിയതെങ്കില്‍ ഇപ്പോള്‍ സെക്‌സ് റാക്കറ്റുകളും സജീവമാകുന്നു.ഇത്തരം കോളേജുകളില്‍ മാഫിയാതലവന്മാരെപോലെയാണ് മാനേജ്‌മെന്റുകള്‍ പെരുമാറുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുന്നകാര്യം സജീവ പരിഗണനയിലാണെന്നും വിഎസ് ജോയ് പറഞ്ഞു.