Connect with us

Wayanad

കെ കെ അലവിക്കുട്ടി ഫൈസി വിനയാന്വിതനായ പണ്ഡിതന്‍

Published

|

Last Updated

ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നീലഗിരി ജില്ലാ ട്രഷറര്‍ കെ കെ അലവിക്കുട്ടി ഫൈസി പാട്ടവയലിന് കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി. വിനയവും ത്യാഗവും കൊണ്ട് ധന്യമായ ജീവിതം നയിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സമസ്ത നീലഗിരി ജില്ലാ ജനറല്‍ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു. ജില്ലയിലെ സുന്നി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തീഷ്ണമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കോളജില്‍ നിന്ന് ബിരുദമെടുത്തശേഷം നീലഗിരി ജില്ലയില്‍ മാത്രം ഒതുങ്ങിയായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റായി നീണ്ട കാലം സേവനം ചെയ്തിട്ടുണ്ട്.
1989ലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആദര്‍ശപരമായി സത്യത്തിന്റെ വഴിയില്‍ ഉറച്ച് നിന്ന് സംഘടനക്ക് നേതൃത്വം നല്‍കിയ മഹാനാണ് ഉസ്താദ്. സംഘടനാ ശത്രുക്കളുടെ ഭീഷണികള്‍ അവഗണിച്ച് മുന്നോട്ട് പോയി. സിറാജ് ദിനപത്രത്തിന്റെ തുടക്കം മുതലുള്ള സ്ഥിരംവരിക്കാരനായിരുന്നു. ആദ്യഘട്ടത്തില്‍ തപാല്‍വഴിയാണ് അദ്ദേഹം സിറാജ് വരുത്തിയിരുന്നത്. ഉസ്താദിന്റെ വിയോഗം സംഘടനക്കും നാടിനും തീരാനഷ്ടമായി. നെല്ലിമട്ടത്തില്‍ നീണ്ടകാലം ഖത്വീബായി സേവനം ചെയ്തിട്ടുണ്ട്. യൂനിറ്റ് പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിരുന്നു ഉസ്താദ്. അദ്ദേഹത്തിന്റെ മാതൃക സംഘടനക്ക് എക്കാലത്തും മുതല്‍കൂട്ടാണ്. നാട്ടിലെ എല്ലാവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. വിയോഗ വാര്‍ത്തയറിഞ്ഞ് സംഘടനാ നേതാക്കളും, പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും തന്റെ വസതിയിലെത്തി. സയ്യിദ് അലി അക്ബര്‍ തങ്ങള്‍ എടരിക്കോട്, സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, ജില്ലാ ട്രഷറര്‍ സി കെ കെ മദനി, അഷ്‌റഫ് മദനി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, എ ഹംസ ഹാജി, ഹനീഫ അഹ്‌സനി, ശൗക്കത്ത് ബാഖവി, മുഹമ്മദ് ബാഖവി, ബാപ്പുട്ടി ഒന്നാംമൈല്‍, ഖാലിദ് ന്യുഹോപ്പ്, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹകീം മാസ്റ്റര്‍, ശാജഹാന്‍ മദനി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ടി പി ബാവ മുസ് ലിയാര്‍, എ ഐ എ ഡി എം കെ പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി സി അബു, കോണ്‍ഗ്രസ് പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി എന്‍ എ അഷ്‌റഫ്, കുഞ്ഞാപ്പി നെല്ലാക്കോട്ട, സി ഉസ്മാന്‍, സി മൊയ്തീന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Latest