Connect with us

Palakkad

നെല്ല് സംഭരിച്ച് രണ്ട് ദിവസത്തിനകം കര്‍ഷകര്‍ക്ക് തുക നല്‍കും: മന്ത്രി അനൂപ് ജേക്കബ്‌

Published

|

Last Updated

പാലക്കാട്: നെല്ല് സംഭരിച്ച് രണ്ട് ദിവസത്തിനകം കര്‍ഷകര്‍ക്ക് തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഒന്നാം വിളയുടെ നെല്ല് കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന്റെഭാഗമായി ഇ പി ആര്‍ എസ വിതരണവും സംഭരണവില നല്‍കുന്നതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇ പി ആര്‍ എസ് വഴി രജിസ്റ്റര്‍ ചെയത് കര്‍ഷകര്‍ക്ക് സംഭരണ തുക ബേങ്ക് അക്കൗണ്ടിലേക്ക് എത്തും. നെല്ല് സംഭരണത്തില്‍ നിന്ന് തുക നല്‍കുന്നതില്‍ നിന്ന് സഹകരണബേങ്കുകളെ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങളുമായി സഹകരിക്കുന്ന പക്ഷം സഹകരണബേങ്കുകളെ ഒഴിവാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് പ്രാവശ്യം സംഭരണ വില ഉയര്‍ത്തിയിട്ടുണ്ട്. നെല്ലിന് ന്യായമായ വില ലഭ്യമാക്കലും കര്‍ഷകരുടെ സംരക്ഷണവും സര്‍ക്കാറിന്റെ ബാധ്യതയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ വി വിജയദാസ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest