Connect with us

Thrissur

മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

തൃശൂര്‍ : മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് ഡ്രൈവക്കെതിരെ കേസെടുത്തു. വിയ്യൂര്‍ തോപ്പില്‍ വീട്ടില്‍ സജീവകുമാറിന്റെ മകനും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ നിഖില്‍(14) നാണ് മര്‍ദനമേറ്റത്.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവര്‍ ഹരിദാസാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തില്‍ നൃത്തപരിപാടി കാണാനെത്തിയ അധ്യാപികയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു. ബാഗ് നഷ്ടപ്പെട്ട സ്ഥലത്ത് നിഖിലും സുഹൃത്തുക്കളും കളിക്കുന്നുണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അധ്യാപിക മറ്റുളളവരെ അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന എ എസ് ഐ നിഖിലിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതായും ഇതിനിടെ നിഖിലിനെ മര്‍ദിച്ചതായും പറയുന്നു. ബാഗ് പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് കണ്ടെത്തി. മര്‍ദനംമേറ്റ നിഖില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ വിയ്യൂര്‍ പോലീസാണ് എ എസ ്‌ഐക്കെതിരെ കേസെടുത്തിട്ടുളളത്.പേരാമംഗലം സി ഐക്കാണ് അന്വേഷണചുമതല. അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ ഹാജരാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest