Connect with us

Palakkad

എസ് വൈ എസ് 60-ാം വാര്‍ഷികം: നാടുണര്‍ത്തല്‍ ആകര്‍ഷകമായി

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം. സാര്‍ഥക മുന്നേറ്റംപ്രമേയത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായിനടന്ന നാടുണര്‍ത്തല്‍ ജനങ്ങളില്‍ കൗതുകമുണര്‍ത്തി.
സമ്മേളന സന്ദേശം മുഴുവന്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ പ്രഥമ പരിപാടിയുടെ ഭാഗമായാണ് പതിവും വ്യത്യസ്തമായി നാടുണര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചത്. സഫ് വ അംഗങ്ങള്‍ സ്വയം സമര്‍പ്പിക്കുന്ന ബോര്‍ഡുകളും ഒന്നാം ഘട്ട പോസ്റ്ററുകളും ഇതോടാനുബന്ധിച്ച് നടന്നു. നഗര, ഗ്രാമങ്ങളിലെ ചുമരെഴുത്തും പൂര്‍ത്തിയായി. ഓരോ ഘടകത്തിലെയും ഇ സി ഭാരവാഹികള്‍ നാടുണര്‍ത്തലിന് നേതൃത്വം നല്‍കി.
ആലത്തൂര്‍: എസ് വൈ എസ് അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി ആലത്തൂര്‍ സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച നാടുണര്‍ത്തുക പരിപാടിയുടെ ഭാഗമായി സോണ്‍തല ചുമരെഴുത്ത് നടന്നു. പ്രചരണ സമിതിചെയര്‍മാന്‍ ശെരീഫ് സഖാഫി മമ്പാട്, കണ്‍വീനര്‍ അബ്ദുറശീദ് അല്‍ഹസനി, മുഹമ്മദ് നസീര്‍ സഖാഫി, ഹുസ്സെന്‍ മുസ് ലിയാര്‍, അബ്ദുള്‍ ബാരി, സമീര്‍ തെന്നിലാപുരം, നിജാസ് പങ്കെടുത്തു.

---- facebook comment plugin here -----

Latest