Connect with us

Palakkad

ഗുണ്ടാസംഘം ആദിവാസികളുടെ വീടുകള്‍ തകര്‍ത്തു

Published

|

Last Updated

പാലക്കാട്: വാളയാര്‍ചന്ദ്രാപുരം ആര്‍ ടി ചെക്ക്‌പോസ്റ്റിന് സമീപം രണ്ട് ആദിവാസിസ്ത്രീകളുടെ വീടുകള്‍ ഗുണ്ടാസംഘം ആക്രമിച്ചു തകര്‍ത്തതായി പരാതി.
ചന്ദ്രാപുരം ചിന്നാന്‍ മൂപ്പന്‍ എ ന്ന മഞ്ചാന്റെ മകള്‍ ചിന്നമ്മണി, വെള്ളയന്റെ പേരക്കുട്ടി കന്നിയമ്മാള്‍ എന്നിവരാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഗുണ്ടാസംഘം അടിച്ചു തകര്‍ത്തു,വാളയാര്‍-വടക്കഞ്ചേരി നാഷണല്‍ ഹൈവേ വീതികൂട്ടുന്നതിന്റെ ഭാഗമായി ഇവരുടെ സ്ഥലവും വീടിന്റെ ഒരുഭാഗവും സര്‍ ക്കാര്‍ അക്വയര്‍ ചെയ്തിരുന്നു. ഇ തിനെ തുടര്‍ന്ന് ഇവര്‍ റോഡിന്റെ ഓരത്ത് ബാക്കിയുള്ള വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്.
സമീപവാസിയായ ചിന്നപ്പ ഗൗ ണ്ടറുടെ നേതൃത്വത്തില്‍ ഇവരു ടെ വീടിന് മുമ്പില്‍ അനധികൃത തട്ടുകട പ്രവര്‍ത്തിച്ചു തുടങ്ങി. വീ ട്ടില്‍നിന്നും പുറത്തിറങ്ങുന്നതിന് തട്ടുകട തടസ്സമായതോടെ ഇവര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും കടയുടമ അതിനു തയ്യാറല്ലായിരുന്നു.
രാത്രിയില്‍ സമാധാനമായി ഉറങ്ങുന്നതിനു കടയുടമയും സംഘവും അനുവദിക്കാതായതോടെ ഇവര്‍ വാളയാര്‍ സ്റ്റേഷനില്‍ പ രാതി വ്യാഴാഴ്ച പരാതി നല്‍കി.
തടസം സൃഷ്ടിക്കുന്നവരുടെ പേ രുവിവരങ്ങളും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വാളയാര്‍ പോ ലീസ് സംഭവസ്ഥലത്തെത്തി അ ന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് 12 ഓളം അംഗങ്ങള്‍ വരുന്ന ഗു ണ്ടാ സംഘം ചിന്നപ്പഗൗണ്ടറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി ഇവരുടെ വീട് ആക്രമിച്ചു തകര്‍ ത്തതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ വീട് അക്രമിച്ചവരെ പിടിക്കാനോ തെളിവെടുക്കാനോ വാളയാര്‍ പോലീസ് സംഭവസ്ഥലത്തെത്തിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.