Connect with us

Thrissur

വാട്ടര്‍ അതോറിട്ടി മൂന്ന് കോടിയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചു

Published

|

Last Updated

കുന്നംകുളം: പാറേമ്പാടത്ത് അപകടം കുറക്കുന്നതിന്റെ ആദ്യപടിയായി ജലേസേചന വകുപ്പിന്റെ പൈപ്പുകള്‍ മാറ്റിയിടാന്‍ വാട്ടര്‍ അതോറിട്ടി പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചു. മൂന്ന് കോടി രൂപയുടെ പദ്ധതി രേഖയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.
പാറേമ്പാടം കുരിശ് മുതല്‍ ചിറളയം വൈ എം സി എ വരെയുളള മൂന്നര കിലോമീറ്റര്‍ ദൂരത്ത് പൈപ്പ് മാറ്റിയിടാനാണ് ഉദേശിക്കുന്നത്. മുമ്പ് പല തവണ മാറ്റിയിടാനായി സര്‍ക്കാറിനെ സമീപിച്ചെങ്കിലും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. റോഡ് സേഫ്റ്റി കമ്മീഷന്‍ അടുത്തിടെ സംസ്ഥാന പാത സന്ദര്‍ശിച്ച് പൈപ്പ് മാറ്റിയിടേണ്ടതിന്റെ ആവിശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
1974 ല്‍ കമ്മീഷന്‍ ചെയ്ത പഴയ കുന്നംകുളം ഗുരുവായൂര്‍ പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടുന്നത് പാറേമ്പാടത്ത് അപകടവും ഗതാഗത കുരുക്കും സൃഷ്ട്ടിക്കുന്നു.
റോഡിന്റെ അരിക് ചേര്‍ന്ന് പോകുന്ന പഴയ 400 എം എം പ്രിമോ പൈപ്പുകള്‍ ഭാരമുളള വാഹനങ്ങള്‍ കയറുമ്പോള്‍ പൊട്ടുകയാണ.് ഇതുമൂലം പുറത്തേക്കൊഴുകുന്ന വെളളം വലിയ കുഴികളും അപകടങ്ങളും സൃഷ്ട്ടിക്കുന്നു.
400 എം എം പൈപ്പ് മാറ്റിയിടാനാണ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ജലസേചന വകുപ്പ് പൈപ്പ് മാറ്റിയിടലിന് പ്രത്യേക പരിഗണന നല്‍കിയാണ് പദ്ധതി സമര്‍പ്പിച്ചിട്ടുളളത്. പൈപ്പ് മാറ്റിയിടല്‍ പൂര്‍ത്തിയായാല്‍ പാറേമ്പാടത്തെ അപകടം ഗണ്യമായി കുറക്കാനാകും.

Latest