Connect with us

Thrissur

ചെറുവല്ലൂറില്‍ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് കലക്ടറുടെ ഉപഹാരം

Published

|

Last Updated

അണ്ടത്തോട്: ചെറുവല്ലൂര്‍ തെക്കേകെട്ട് ബില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍ ഷാനവാസ് തിരുവത്ര (40), ബന്ധു പെരുമ്പടപ്പ് കുന്നത്ത് വളപ്പില്‍ റഫീഖ് (40) എന്നിവരെ രക്ഷിച്ച കുട്ടികള്‍ക്ക് കലക്ടറുടെ ഉപഹാരം കൈമാറി. പുളിയഞ്ഞാലില്‍ മുഹമ്മദാലിയുടെ മകന്‍ ഷഹാസ് (12) മോഹനന്റെ മകന്‍ ജിതിന്‍ (13)എന്നിവര്‍ക്കാണ് പൊന്നാനി തഹസില്‍ദാര്‍ ഷിബു പി. പോള്‍ സ്‌കൂളിലെത്തി കലക്ടറുടെ ഉപഹാരം കൈമാറിയത്. ഷഹാസ് പുത്തന്‍പള്ളി കെ എം എം സ്‌കൂളില്‍ ആറാം ക്ലാസിലും ജിതിന്‍ വന്നേരി ഹയര്‍ സെക്കന്‍ഡറിയില്‍ എട്ടിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ എട്ടിനാണ് സംഭവം. ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയ ഷാനവാസും റഫീഖും സഹോദരിയുടെ മകന്‍ ഫാരിസും (20) കൂടിയാണ് ബിലേക്ക് പോയത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ മുങ്ങിയ ഷാനവാസിനെ രക്ഷിക്കാന്‍ ശ്രമിച്ച റഫീഖും ഫാരിസും ഒുക്കില്‍പ്പെട്ടു. കുളിക്കാന്‍ എത്തിയ ഷഹനാസാണ് ഇവര്‍ വെള്ളത്തില്‍ മുങ്ങുന്നത് ആദ്യം കണ്ട ത്. ഉടന്‍ തന്നെ അടുത്ത വീട്ടില്‍ നിന്നും കമ്പ കയര്‍ എടുത്തു വന്ന് ഇവര്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. നീന്താനായി ഉപയോഗിച്ചിരുന്ന കാറ്റ് നിറച്ച ട്യൂബുകള്‍ ജിതിനും ഇട്ടുകൊടുത്തു.
ഇതില്‍ പിടിച്ച ഷാനവാസിനെയും റഫീഖിനെയും ഇരുവരും ചേര്‍ന്ന് വലിച്ച് കയറ്റുകയായിരുന്നു.
പ്രധാന അധ്യാപിക എ നളിനി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്‍സാര്‍, വില്ലേജ് ഓഫിസര്‍ എം ജനാര്‍ദ്ദന്‍, അശോകന്‍, ടി രാമദാസ്, ഒ അബ്ദുല്‍ സമദ് പ്രസംഗിച്ചു. ഇരുവരെയും മുഖ്യമന്ത്രിയുടെ ധീരതക്കുള്ള മെഡലിനു ശിപാര്‍ശ ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest