Connect with us

Ongoing News

കൊച്ചി ഏകദിനം: ഇന്ത്യന്‍ ടീം നാളെ എത്തും

Published

|

Last Updated

കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. വെസ്റ്റിന്‍ഡീസ് ടീം തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുംബൈയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് വെസ്റ്റിന്‍ഡീസ് ടീം എത്തുന്നത്. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് ഇരു ടീമുകളും താമസം.
ചൊവ്വാഴ്ച്ച രാവിലെ 9.30 മുതല്‍ 12.30 വരെ ഇന്ത്യന്‍ ടീമും ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ വെസ്റ്റിന്‍ഡീസ് ടീമും കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ബി സി സി ഐ ഗ്രൗണ്ട് ആന്റ് പിച്ച് കമ്മിറ്റി അംഗം തപോഷ് ചാറ്റര്‍ജി ശനിയാഴ്ച്ച കൊച്ചിയിലെത്തും. മാച്ച് റഫറി ജെഫ് ക്രോ, അംപയര്‍ ഇയാന്‍ ഗോള്‍ഡ്, എസ് രവി എന്നിവരാണ്. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനക്ക് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. ഫെഡറല്‍ ബാങ്കിന്റെ 39 തെരഞ്ഞെടുക്കപ്പെട്ട ശാഖകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ശനിയാഴ്ച്ച വൈകുന്നേരം വരെയേ ഉള്ളൂ. എറണാകുളം പാലാരിവട്ടം ശാഖയില്‍ മത്സര ദിനം വരെ ടിക്കറ്റ് ലഭിക്കും.
ഞായറാഴ്ച്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട്് അഞ്ച് മണിവരെയാണ് ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ച്ച വരെ സ്റ്റേഡിയത്തിലെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.മത്സര ദിനം ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ശാഖയില്‍ മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിലയിരുത്താന്‍ എ ഡി ജി പി, കെ പത്മകുമാറും സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസും ഇന്ന് സ്‌റ്റേഡിയത്തിലെത്തും.

---- facebook comment plugin here -----

Latest