Connect with us

Ongoing News

വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിലില്ല

Published

|

Last Updated

sanju samsonമുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനാലംഗ ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇല്ല. ആര്‍ അശ്വിനും വിശ്രമമനുവദിച്ചു. അശ്വിന് പകരക്കാരനായി അമിത് മിശ്ര ടീമിലെത്തി. പരുക്കുമൂലം രോഹിത് ശര്‍മ്മയേയും ഉള്‍പ്പെടുത്തിയിട്ടില്ല.

ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 യില്‍ മികവ് കാണിച്ച കുല്‍ദീപ് യാദവാണ് ടീമിലെ ഏക പുതുമുഖം. ചീഫ് സിലക്ടര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമംഗങ്ങള്‍ എം എസ് ധോണി ( ക്യാപ്റ്റന്‍ ), ശിഖര്‍ ധവാന്‍, അജിങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി, അമ്പാട്ടി റായ്ഡു, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സമി, മോഹിത് ശര്‍മ്മ, ഉമേഷ് യാദവ്, മുരളീ വിജയ്, കുല്‍ദീപ് യാദവ്.

Latest