Connect with us

Kozhikode

രാഷ്ട്രപിതാവിന്റെ സ്മരണ പുതുക്കി നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

Published

|

Last Updated

വടകര: വടകരയിലെ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വടകര കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രതിജ്ഞ പുതുക്കലും നടത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. പൊക്രന്റെ വിട ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി അച്യുതന്‍ പുതിയേടത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് (എസ്) വടകര ബ്ലോക്ക് കമ്മിറ്റി “”മഹാത്മാ സ്മൃതി സന്ദേശ യാത്ര”” നടത്തി. റിട്ട. ഡി ഡി ഇ പി പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. തോടന്നൂര്‍ സര്‍ഗവേദി ചാരിറ്റബിള്‍ ട്രസ്റ്റ് തോടന്നൂര്‍, ചെരണ്ടത്തൂര്‍ റോഡ് ശുചീകരിച്ചു.
മരണ വീടുകളിലേക്കാവശ്യമായ കസേര, മേശ, സ്ട്രച്ചര്‍, താര്‍പോളീന്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സവിത മന്നക്കുനി അധ്യക്ഷത വഹിച്ചു. സതേണ്‍ റെയില്‍വേ ഒലവക്കോട് ഡിവിഷനും മുക്കാളിയിലെ പൊതു പ്രവര്‍ത്തകരും സ്വച്ച് ഭാരത് ക്യാമ്പയിന്റെ ഭാഗമായി മുക്കാളി റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.
റെയില്‍വേ സെക്ഷന്‍ എന്‍ജിനീയര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ സി പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ദേശീയ സമിതി അംഗം എ കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഓഫീസും പരിസരവും വടകര സബ് ജയില്‍ അന്തേവാസികള്‍ ശുചീകരിച്ചു. തഹസില്‍ദാര്‍ എം എന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. അപകട മേഖലയായ പഴങ്കാവ് ജംഗ്ഷനില്‍ വടകര ആര്‍ ടി ഓഫീസ് ജീവനക്കാരും പഴങ്കാവ് അര്‍ച്ചന സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി കാടുകള്‍ വെട്ടിത്തെളിച്ചു. ജോയിന്റ് ആര്‍ ടി ഒ മനോഹരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു.
പയ്യോളി: ബെറ്റര്‍ ഇന്ത്യ പയ്യോളി ചാപ്റ്റര്‍ റെയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു. പഞ്ചായത്ത് സാക്ഷരതാ സമിതി പയ്യോളി ടൗണും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീ സുസ്ഥിര മിഷന്‍ പയ്യോളി മണ്ഡലം സഭ ഗാന്ധി ദര്‍ശന്‍ സംഗമം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ പി എം അശ്‌റഫ് അധ്യക്ഷത വഹിച്ചു.
നാദാപുരം: യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് കമ്മിറ്റി നടത്തിയ സദ്ഭാവനാ സദസ്സ് അഖിലേന്ത്യാ സെക്രട്ടറി അഭിരാമി സെന്റില്‍ ഉദ്ഘാടനം ചെയ്തു. പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. പുറമേരി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മരണ യാത്ര നടത്തി. കുറ്റിയാടി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. വേളം മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
നാദാപുരം: പത്താം വാര്‍ഡ് സായൂജ്യം വയോജന സഭ കല്ലാച്ചി ടൗണിലെ വാണിയൂര്‍ റോഡ് ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

Latest