Connect with us

Kozhikode

എസ് എസ് എഫ് ആശ്വാസം ഫണ്ട് ശേഖരണം നാളെ

Published

|

Last Updated

കോഴിക്കോട്: വീണുകിടക്കുന്നവനൊരു കൈത്താങ്ങ് എന്ന സന്ദേശത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ബലിപെരുന്നാള്‍ ദിനത്തില്‍ ആശ്വാസം ഫണ്ട് ശേഖരണം നടത്തും. ജീവിതപ്രയാസമനുഭവിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്കും മറ്റു സഹോദരങ്ങള്‍ക്കും സഹായം നല്‍കുന്നതിനുള്ള എസ് എസ് എഫിന്റെ ജീവകാരുണ്യ പദ്ധതിയാണ് ആശ്വാസം ഫണ്ട്. ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികളും വീടുകളും കേന്ദ്രീകരിച്ചാണ് ആശ്വാസം ഫണ്ട് ശേഖരണം നടത്തുക. സംരംഭം വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയും ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാമും അഭ്യര്‍ഥിച്ചു.

Latest