Connect with us

Ongoing News

ജനറല്‍ ബോഡിയില്‍ ഇടപെട്ടതിന് മര്‍ദ്ദനം

Published

|

Last Updated

ചെര്‍പ്പുളശേരി: മദ്‌റസയുടെ ജനറല്‍ ബോഡിയോഗത്തില്‍ തെറ്റായ നടപടികളെ വിമര്‍ശിച്ചതിന് സുന്നി നേതാവിനെ ലീഗ് ഗുണ്ടകള്‍ ആക്രമിച്ചു. ഒറ്റപ്പാലം താലൂക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും മിഫ്്താഹുല്‍ ഉലൂം മദ്‌റസാ മെമ്പറുമായ ഉമര്‍ഫൈസി മാരായമംഗലത്തെയാണ് ആക്രമിച്ചത്.
മാരായമംഗലം തച്ചങ്ങാട് മിഫ്താഹുല്‍ ഉലൂം മദ്‌റസയുടെ ജനറല്‍ ബോഡിയുടെ തെറ്റായ നടപടിക്രമങ്ങളെ ചോദ്യം ചെയ്തതില്‍ കുപിതരായ ലീഗ് ഗുണ്ടകള്‍ ഉമര്‍ഫൈസിയെ റോഡില്‍ വെച്ച് അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തിയാണ് അക്രമികളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. പരുക്കേറ്റ ഉമര്‍ഫൈസിയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു.

 

---- facebook comment plugin here -----

Latest