Connect with us

Kasargod

എസ് എസ് എഫ് ആശ്വാസം ഫണ്ട് ശേഖരണം പെരുന്നാള്‍ ദിനത്തില്‍

Published

|

Last Updated

കാസര്‍കോട്: വീണ് കിടക്കുന്നവര്‍ക്കൊരു കൈത്താങ്ങാവുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ നിന്ന് ആശ്വാസം ഫണ്ട് ശേഖരിക്കും. യൂണിറ്റ് കേന്ദ്രങ്ങളില്‍ ബക്കറ്റ് പിരിവിലൂടെ സമാഹരിക്കുന്ന തുക പ്രാസ്ഥാനിക കുടുംബത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകരാന്‍ ഉപയോഗിക്കും. ്യിളവനനഭവന നിര്‍മാണം, വിവാഹം, ചികിത്സ തുടങ്ങിയ കാരുണ്യം പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആശ്വാസം പദ്ധതി വിജയിപ്പിക്കാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു.
ആഘോഷങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ കാട്ടികൂട്ടുന്നതിന് പകരം സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം. ബലിപരുന്നാള്‍ തലേന്ന് ജില്ലയിലെ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ തക്ബീര്‍ ജാഥ നടത്താനും എസ് എസ് എഫ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.