Connect with us

Kasargod

അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് ബലിപെരുന്നാള്‍ പ്രചോദനമാകണം: എസ് വൈ എസ്

Published

|

Last Updated

കാസര്‍കോട്: വിശുദ്ധ മക്കയിലെ വിശ്വമുസ്‌ലിം മഹാസംഗമത്തിന് ഐക്യദാര്‍ഢ്യവുമായി കടന്നുവന്ന ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.
എസ് എസ് എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ലാ കമ്മറ്റികളും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സഅദിയ്യ, മുഹിമ്മാത്ത്, മുജമ്മഅ്, മള്ഹര്‍, മജ്മഅ്, അല്‍ ബിശാറ കമ്മറ്റികളും ബലിപെരുന്നാള്‍ ആശംസ നേര്‍ന്നു.

Latest