Connect with us

Kasargod

സ്വച്ഛ് ഭാരത് മിഷന്‍-ശുചിത്വ കാമ്പയിന് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രശുചീകരണ മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശുചിത്വ മാസാചരണ കാമ്പയിന്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ കെ ജീവന്‍ബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ഷാഫി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, കെ എം കെ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി വി രാധാകൃഷ്ണന്‍ ശുചിത്വമിഷന്‍ വിഷയാവതരണം നടത്തി.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ഗാന്ധിജി ജീവിതവും ദര്‍ശനവും എന്ന പുസ്തകം വിതരണം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യു കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റുഡന്‍സ് പോലീസ് കാഡറ്റ്, മഹിളാപ്രധാന്‍ ഏജന്റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു. അടുത്ത ഒരു മാസക്കാലം ഓരോ ദിവസവും സംഘടനകളുടെയും ഏജന്‍സികളുടെയും പങ്കാളിത്തത്തോടെ വിവിധ കേന്ദ്രങ്ങള്‍ ശുചീകരണം നടത്തും. വീടുകള്‍ തോറും ശുചിത്വ സന്ദേശം എത്തിക്കാനും വീടുകളും, പരിസരവും തൊഴില്‍ സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും, റോഡുകളും ശുചീകരിക്കുന്ന പ്രവൃത്തികളും നടക്കും.