Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. പുരുഷ വിഭാഗം കബഡിയിലും വനിതാ വിഭാഗം കബഡിയിലും ഇന്ത്യ സ്വര്‍ണം നേടി. രണ്ടിലും ഇറാനെയാണ് തോല്‍പ്പിച്ചത്. പുരുഷ വിഭാഗം ഫൈനലില്‍ 27-25നാണ് ഇന്ത്യ ഇറാനെ തോല്‍പ്പിച്ചത്. വനിതാ വിഭാഗത്തില്‍ 31-21നാണ് ഇന്ത്യയുടെ വിജയം.

ഇതോടെ ഇന്ത്യക്ക് 11 സ്വര്‍ണമായി. ഇന്നലെ പാകിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയിലും 4 x 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 11 സ്വര്‍ണവും ഒന്‍പത് വെള്ളിയും 37 വെങ്കലവുമായി ഇന്ത്യ ഏഴാമതാണ്. 142 സ്വര്‍ണവും 101 വെള്ളിയും 79 വെങ്കലവുമടക്കം ചൈനയാണ് ഒന്നാമത്. 73 സ്വര്‍ണവുമായി ആതിഥേയരായ ദക്ഷിണ കൊറിയയാണ് രണ്ടാമത്. 17ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും.

Latest