Connect with us

National

ജയലളിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം പിമാരുടെ നിരാഹാര സമരം

Published

|

Last Updated

ന്യൂഡല്‍ഹി: ജയലളിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി എം കെ എം പിമാര്‍ പാര്‍ലിമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിരാഹാര സമരം നടത്തി. രാവിലെ മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് നിരാഹാരമിരുന്നത്. ജാമ്യം അനുവദിക്കുന്നത് വൈകിപ്പിക്കുന്നത് രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് നിരാഹാര സമരം നടത്തുന്നതെന്ന് അണ്ണാ ഡി എം കെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി വേണുഗോപാല്‍ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ. ജാമ്യം അനുവദിക്കണമെന്നും ശിക്ഷാ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജയലളിത സമര്‍പ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കും.

---- facebook comment plugin here -----

Latest