Connect with us

Ongoing News

സെക്രട്ടറിമാര്‍ക്ക് മൂന്നു ടേം: തീരുമാനത്തില്‍ ഇളവ് നല്‍കേണ്ടെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് ടേം പൂര്‍ത്തിയാക്കിയ സെക്രട്ടറിമാര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന് സി പി എം സംസ്ഥാന സമിതിയില്‍ തീരുമാനം. ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ളവര്‍ക്ക് ഈ തീരുമാനം ബാധകമാക്കും. പാര്‍ട്ടി ഭരണഘടനയില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി തികച്ചവര്‍ക്ക് ഇളവ് അനുവദിക്കാന്‍ വകുപ്പുണ്ടായിരുന്നു. ഇത് അതുവേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.