Connect with us

Alappuzha

വ്യാജകള്ള്: ആലപ്പുഴയില്‍ ആറ് കള്ളുഷാപ്പുകള്‍ പൂട്ടി

Published

|

Last Updated

ആലപ്പുഴ: വ്യാജകള്ള് കണ്ടെത്തിയതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ആറ് കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് നിര്‍ദേശം നല്‍കി. ആലപ്പുഴ റെയ്ഞ്ചിലെ ആമസോണ്‍ എന്ന കള്ള് വ്യവസായ ഗ്രൂപ്പിന്റെ ഷാപ്പുകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ആമസോണ്‍ ഗ്രൂപ്പിനു കീഴില്‍ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഷാപ്പില്‍ നിന്ന് ലഭിച്ച സാംപിള്‍ പരിശോധനയില്‍ കളളില്‍ ക്ലോറല്‍ ഹൈഡ്രേറ്റ് എന്ന രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൂപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഷാപ്പുകളും അടച്ചുപൂട്ടാന്‍ എക്‌സൈസ് നിര്‍ദ്ദേശിച്ചത്. ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികളും തുടങ്ങിയതായി എക്‌സൈസ് അറിയിച്ചു.

 

Latest