Connect with us

Kerala

സ്ത്രീകള്‍ ജീന്‍സിടരുതെന്ന് യേശുദാസ്

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സിടുന്നതിനെതിരെ ഗായകന്‍ യേശുദാസിന്റെ വിമര്‍ശം. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്ന് യേശുദാസ് പറഞ്ഞു. പുരുഷന്‍മാരെ അനുകരിക്കുകയല്ല വേണ്ടത്. മറച്ചുവയ്‌ക്കേണ്ട ഭാഗങ്ങള്‍ മറച്ചുവയ്ക്കണം. കാണാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണിച്ച് വെറുതെ വേണ്ടാതീനം ചെയ്യിക്കരുത്. സൗമ്യതയാണ് സ്ത്രീകളുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു.

സ്വാതി തിരുന്നാള്‍ സംഗീത കോളെജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളെ ആണ്‍കുട്ടികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്.

Latest