Connect with us

Palakkad

തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍: നിര്‍വീര്യമാക്കല്‍ നടപടികള്‍ക്ക് തുടക്കമായി

Published

|

Last Updated

മണ്ണാര്‍ക്കാട്: തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ ജനകീയ സഹകരണത്തോടെ നീക്കം ചെയ്യാന്‍ തീരുമാനമായി. ബുധനാഴ്ച വൈകുന്നേരം തെങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടറുടെയും സ്ഥലം എം എല്‍ എയുടെയും നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ ബോധവല്‍ക്കരണ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കാസര്‍ക്കോട് പ്ലാന്റേഷന്റെ വിവിധ തോട്ടങ്ങളില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി അത്യാധുനിക ബാരലിലേക്ക് മാറ്റി നിറക്കുന്നതിന്റെ വീഡിയൊ ദൃശ്യങ്ങള്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനു വേണ്ടി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വരുത്തിവെച്ച ദുരിതത്തിന്റെ തീവ്രതയെ കുറിച്ച് പഠിക്കാന്‍ നടപടികല്‍ വേണമെന്നും ദുരന്ത ബാധിതരെന്ന് കരുതുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റുവിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ അടിയന്തിരമായി കൊണ്ടുവരുമെന്നും എം എല്‍ എയും ജില്ലാ കലക്ടറും യോഗത്തില്‍ അറിയിച്ചു.
12ന് രാവിലെ 10മണിയോടെ ബാരല്‍ മാറ്റി നിറക്കല്‍ പ്രക്രിയ ആരംഭിക്കും. ഇത് സുരക്ഷിതമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബര്‍ 12നകം ബാരലുകള്‍ നിര്‍വ്വീര്യമാക്കുന്നന് സംസ്ഥാനത്തിന് പുറത്തുളള ലീബിലേക്ക് കൊണ്ടുപോവാനാണ് ധാരണ. യോഗത്തില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
അസി. നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ഹാഷിം ക്ലാസ്സെടുത്തു. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, സബ് കലക്ടര്‍ പി ബി നൂഹ്ബാവ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍, ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സി പി അലി, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എ പി പാര്‍വ്വതി, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ലിസമാത്യു, പോലീസ് എസ് ഐ ദീപക്കുമാര്‍, തഹസില്‍ദാര്‍ പി ഗോപാലകൃഷ്ണന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജര്‍ യു സജീവന്‍, പി അഹമ്മദ് അഷറഫ്, കുറുപ്പ്, വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മജീദ് തെങ്കര, കെ സമദ്, അച്ചന്‍ മാത്യു, കെ ജ ബാബു, ശിവദാസന്‍, സുരേന്ദ്രന്‍, ചന്ദ്രന്‍, ഭാസ്‌കരന്‍ മുണ്ടക്കണ്ണി സംസാരിച്ചു.