Connect with us

Palakkad

വൃദ്ധദിനം നാടെങ്ങും ആഘോഷിച്ചു

Published

|

Last Updated

കൂറ്റനാട്: വൃദ്ധദിനം നാടെങ്ങും ആഘോഷിച്ചു. അംഗന്‍വാടികള്‍, വൃദ്ധ മന്ദിരങ്ങള്‍ എന്നിവയില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു.—
പ്രഭാഷണങ്ങള്‍, “ഭക്ഷണ വിതരണം, പായസവിതരണം, ആദരിക്കല്‍ എന്നിവയുണ്ടായി .ഇത്തവണ അംഗന്‍വാടികള്‍ക്ക് കീഴിലാണ് ആചരണം നടന്നത്. ആദ്യമായിട്ടാണ് അംഗവന്‍വാടികള്‍ക്ക് കീഴിലുളള അറുപത് വയസിന് മുകളിലുളള വൃദ്ധരെ അംഗന്‍വാടികളില്‍ വെച്ച് ആദരിക്കുന്നത്.—ഇതില്‍ ഏറ്റവും കൂടുതല്‍ പ്രായമുളള ഒരു സ്ത്രീയേയും ഒരു പുരുഷേനേയും പൊന്നാട ചാര്‍ത്തി ആദരിച്ചു. കപ്പൂര്‍ പഞ്ചായത്തിലെ ചേക്കോട് 110ാം നമ്പര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ റിട്ട.— പ്രധാന അധ്യാപകന്‍ രാമചന്ദ്രന്‍ വൃദ്ധ ദിനത്തെ കുറിച്ച് ക്ലാസെടുത്തു.വാര്‍ഡ് മെമ്പര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു.— സിഅബ്ദു, സികെ—ശശി പച്ചാട്ടിരി, ഫൈസല്‍, സി—കെ—ഉണ്ണികൃഷ്ണന്‍, സി കെ മാധവന്‍, അംഗവന്‍വാടി അധ്യാപിക ഷീന, എം—പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. അംഗന്‍വാടിക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ പ്രായമുളള ചാത്തയില്‍ മീനാക്ഷി, മുരുകേശന്‍ എന്നിവരെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
മണ്ണാര്‍ക്കാട്: വൃദ്ധദിനത്തോടനുബന്ധിച്ച് ചേറുംകുളം എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിരാംലംബരായ വൃദ്ധര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.
സ്‌കൂളിന് പരിസരത്തുളള മുത്തശ്ശിമാര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. പഞ്ചായത്തംഗം റംല മല്ലിയില്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ഷീബാകുര്യന്‍, പി സി എം അഷറഫ്, ശാന്തകുമാരി, പ്രീത, മാനേജര്‍ കലാവതി, അര്‍ച്ചന സംബന്ധിച്ചു.

Latest