Connect with us

Kerala

ചേര്‍ത്തലയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

ചേര്‍ത്തല: ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സ്‌കോര്‍പ്പിയോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. അമ്പലപ്പുഴയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക പോയവരാണ് അപകടത്തില്‍ പെട്ടത്. സ്‌കോര്‍പ്പിയോ െ്രെഡവര്‍ അമ്പലപ്പുഴ സ്വദേശി വരുണ്‍ജിത്ത് (28), അനുരാജ് (17), ജിതിന്‍ (18) എന്നിവരാണ് മരിച്ചത്. െ്രെഡവര്‍ സംഭവ സ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അമ്പലപ്പുഴ സ്വദേശികളാണ് മരിച്ചവരെല്ലാം.

 

---- facebook comment plugin here -----

Latest