Connect with us

Malappuram

പൂക്കിപ്പറമ്പ് മദ്യഷാപ്പിന് പൂട്ട് വീണില്ല; തെന്നല പഞ്ചായത്ത് ലീഗ് നേതൃത്വം രാജിവെച്ചു

Published

|

Last Updated

തിരൂരങ്ങാടി: പൂക്കിപ്പറമ്പിലെ ബീവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധിച്ച് തെന്നല പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരും ലീഗ് നേതൃത്വത്തിന് രാജി നല്‍കി.
ദേശീയ പാതയില്‍ പൂക്കിപ്പറമ്പിലെ ബീവറേജ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 25 ദിവസമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ മദ്യഷാപ്പിന് മുമ്പില്‍ സത്യഗ്രഹം നടത്തി വരികയാണ്. വിവിധ സംഘടനകള്‍ ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പൂക്കിപ്പറമ്പ് മദ്യഷാപ്പ് പൂട്ടിയിട്ടില്ല.ഇത് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിംലീഗും പഞ്ചായത്ത് ഭരണസമിതിയും രംഗത്തു വന്നിട്ടുള്ളത്. സമരം ഒരു മാസത്തോളം പിന്നിട്ടിട്ടും തീരുമാനം ഉണ്ടായില്ല. ഇന്നലെയാണ് ജില്ലാ മുസ്ലിംലീഗ് നേതൃത്വത്തിന് രാജികത്ത് നല്‍കിയത്. സത്യഗ്രഹം തുടരുമെന്ന് മുസ്‌ലിംലീഗ് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.

Latest