Connect with us

Malappuram

തുഞ്ചന്‍ വിദ്യാരംഭ കലോല്‍സവം നാളെ സമാപിക്കും

Published

|

Last Updated

തിരൂര്‍: ദക്ഷിണേന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പങ്കാളിത്തതോടെ നടത്തപ്പെടുന്ന തുഞ്ചന്‍ വിദ്യാരംഭം കലോല്‍സവം നാളെ സമാപിക്കും. കുട്ടികളുടെ വിദ്യാരംഭം രാവിലെ അഞ്ചിന് തുടങ്ങും. തുഞ്ചന്‍ സ്മാരക മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമായി നടക്കുന്ന ചടങ്ങില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാ കൃഷ്ണന്‍, പി കെ ഗോപി, കെ എക്‌സ് ആന്റോ നേതൃത്വം നല്‍കും. ശേഷം 9.30ന് കവികളുടെ വിദ്യാരംഭം തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. 5.30ന് ഭാരതീയ ജ്ഞാനപീഠ ട്രസ്റ്റിന്റെ മൂര്‍ത്തീ ദേവി പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ജേതാവ് സി രാധാകൃഷ്ണന് എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ വീരപ്പമൊയ്‌ലി ആമുഖ പ്രഭാഷണം നടത്തും.