Connect with us

Malappuram

വയോജനങ്ങള്‍ക്കായി കൗണ്‍സലിംഗ് കേന്ദ്രം തുടങ്ങും

Published

|

Last Updated

മലപ്പുറം: വയോജനങ്ങള്‍ക്കായി മലപ്പുറം നഗരസഭയില്‍ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങും. സാമൂഹിക സുരക്ഷാ മിഷന്റെ “വയോമിത്രം” പദ്ധതിയുടെ ഭാഗമായാണ് കൗണ്‍സലിംഗ് കേന്ദ്രം തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ആഴ്ചയിലൊരിക്കലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. പിന്നീട് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കും.
കൗണ്‍സലിംഗിനെത്തുന്നവര്‍ക്കാവശ്യമായ നിയമ പരിരക്ഷയും ചികിത്സയും നല്‍കും. നഗരസഭയിലെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി സര്‍വെയും നടത്തും.
വയോജന ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വയോജന നയവുമായി ബന്ധപ്പെട്ട് മുന്‍ ജഡ്ജി പി നാരായണന്‍കുട്ടി സെമിനാര്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ്, സാമൂഹിക സുരക്ഷാ മിഷന്‍ ലെയ്‌സണ്‍ ഓഫീസര്‍ നാനാക്കല്‍ മുഹമ്മദ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം പി കുഞ്ഞികോയാമു, സാമൂഹിക നീതി ഓഫീസര്‍ സി ആര്‍ വേണുഗോപാല്‍, സാമൂഹിക സുരക്ഷാ മിഷന്‍ കോഡിനേറ്റര്‍ എ ശരീഫ് എന്നിവര്‍ പങ്കെടുത്തു. മലപ്പുറം ഗവ. കോളജ്, സെന്റ് ജെമ്മാസ് എച്ച്.എസ് എസ്, കോട്ടപ്പടി ഗവ. ഗേള്‍സ് എച്ച് എസ് എസ് എന്നിവിടങ്ങളിലെ കുട്ടികളുടെ കലാപരിപാടിയും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.

---- facebook comment plugin here -----

Latest