Connect with us

Kozhikode

സി എച്ച് കക്ഷിരാഷ്ട്രീയത്തിനതീതനായ നേതാവ്: സുധീരന്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി എച്ചില്ലാത്ത മൂന്ന് പതിറ്റാണ്ട് അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ്‌കോയ ഇന്ത്യന്‍ മതേതരത്വത്തിന്റെ യഥാര്‍ഥ മുഖമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ച അദ്ദേഹം സങ്കുചിത, കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലാത്ത നേതാവായിരുന്നെന്നും സുധീരന്‍ പറഞ്ഞു. സി എച്ച് മുഹമ്മദ്‌കോയ പുരസ്‌കാരങ്ങള്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണന്‍, കൊളത്തൂര്‍ മുഹമ്മദ് മൗലവി, പരീക്കുട്ടി ഹാജി എന്നിവര്‍ ഏറ്റുവാങ്ങി. അബ്ദുസ്സമദ് സമദാനി എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തി. ഹസന്‍കോയ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, പി കെ കെ ബാവ, ഉമര്‍ പാണ്ടികശാല, പി വി ഗംഗാധരന്‍, ടി പി എം സാഹിര്‍, എം എ റസാഖ്, എം എ മജീദ്, ഇ വി ഉസ്മാന്‍കോയ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest