Connect with us

Kozhikode

മര്‍കസ് സമ്മേളനം: എസ് എസ് എഫ് വിളംബര മാര്‍ച്ച് 18ന്

Published

|

Last Updated

കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്രചാരണ പദ്ധതികള്‍ക്ക് എസ് എസ് എഫ് ജില്ലാ കമ്മറ്റി രൂപം നല്‍കി. ജില്ലയിലെ സമ്മേളന പ്രചാരണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതിയുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഈ മാസം 18ന് വിളംബര മാര്‍ച്ച് സംഘടിപ്പിക്കും. താമരശേരി, എളേറ്റില്‍, കോഴിക്കോട്, മാവൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് മര്‍കസില്‍ സമാപിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം, ജനറല്‍ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, ട്രഷറര്‍ സി പി ശഫീഖ് ബുഖാരി, ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി എന്നിവര്‍ വിളംബര മാര്‍ച്ച് നയിക്കും. ഉച്ചക്ക് രണ്ട് മണിക്ക് മാര്‍ച്ചുകള്‍ തുടങ്ങും. എസ് വൈ എസ് ജില്ലാ നേതാക്കള്‍ നാല് കേന്ദ്രങ്ങളിലും ജാഥാ ക്യാപ്റ്റന്‍മാര്‍ക്ക് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പതിനൊന്ന് ഡിവിഷനുകളില്‍ നിന്നായി ആയിരകണക്കിന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ വെള്ളയൂനിഫോമില്‍ പതാകയേന്തി മാര്‍ച്ചില്‍ അണിനിരക്കും. വൈകുന്നേരം ആറിന് മര്‍കസ് നഗരിയില്‍ നടക്കുന്ന സമാപന സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍കലാം പങ്കെടുക്കും.
തുടര്‍ ദിവസങ്ങളില്‍ 600 യൂനിറ്റുകളില്‍ നവോത്ഥാന സംഗമം, 72 സെക്ടര്‍ കേന്ദ്രങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശനം, 11 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ കലാജാഥ, നവോത്ഥാന സദസ്സ്, ജില്ലാതലത്തില്‍ നവോത്ഥാന സെമിനാര്‍ എന്നിവ നടക്കും.

 

Latest