Connect with us

National

ഗാന്ധിജയന്തി ദിനത്തില്‍ തെരുവ് വൃത്തിയാക്കി പ്രധാനമന്ത്രി

Published

|

Last Updated


ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 145ാം ജന്മദിനത്തില്‍ തെരുവ് വൃത്തിയാക്കി പ്രധാനമന്ത്രിയുടെ പുതിയ ചുവടുവയ്പ്പ്. രാജ്യത്ത് ശുചിത്വത്തിന്റെ പുതുയുഗം ലക്ഷ്യമിടുന്ന “സ്വച്ഛ് ഭാരത്” പദ്ധതിക്ക തുടക്കം കുറിച്ചാണ് നരേന്ദ്രമോദി ചൂലെടുത്ത് വൃത്തിയാക്കിയത്. വാല്‍മീകി കോളനിയിലെ റോഡ് വൃത്തിയാക്കിയാണ് ശുചിത്വ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് അദ്ദേഹം പുതിയ പേരും നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ മാതൃകയാക്കി ക്ലീന്‍ ഇന്ത്യ ചലഞ്ച് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം അദ്ദേഹം ഒന്‍പത് പേരെയും വെല്ലുവിളിച്ചു.

രാജ്പഥില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശുചിത്വ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ശുചിത്വ ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ 30 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. കേരളത്തില്‍ തദ്ദേശഭരണ വകുപ്പിന്റെ ശുചിത്വമാസം പദ്ധതിക്കും ആരോഗ്യ വകുപ്പിന്റെ ഹരിത ശുചിത്വ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും.

 

Latest