Connect with us

Kerala

വൈദ്യുതി മീറ്റര്‍ വാടക കുറച്ചു

Published

|

Last Updated

meterതിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കി വരുന്ന മീറ്റര്‍ വാടക നിരക്ക് കുറച്ചു നിശ്ചയിച്ചു കൊണ്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവായി. ഇതുപ്രകാരം സിംഗിള്‍ ഫേസ് മീറ്ററുകള്‍ക്ക് (എല്‍ സി ഡി – റ്റി ഒ ഡി സംവിധാനത്തോടുകൂടിയത്) പത്ത് രൂപയില്‍ നിന്ന് ആറ് രൂപയായും ത്രീഫേസ് മീറ്ററുകള്‍ക്ക് (എല്‍ സി ഡി – റ്റി ഒ ഡി സംവിധാനത്തോടുകൂടിയത്) 20 രൂപയില്‍ നിന്നും 15 രൂപയായും സി ടി സംവിധാനത്തോടു കൂടിയ ത്രീഫേസ് ടി ഒ ഡി മീറ്ററുകള്‍ക്ക് 75 രൂപയില്‍ നിന്നും 30 രൂപയായുമാണ് കുറച്ചത്. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 2014-15ലേക്ക് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ പ്രസരണ / വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുളള ട്രാന്‍സ്മിഷന്‍ ചാര്‍ജ്ജ് യൂനിറ്റൊന്നിന് 26 പൈസയായും വീലിംഗ് ചാര്‍ജ്ജ് 32 പൈസയായും നിജപ്പെടുത്തി. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ഉപഭോക്താക്കളുടെ 2014-15 വര്‍ഷത്തെ ക്രോസ് സബ്‌സിഡി ചാര്‍ജ് കമ്മിഷന്‍ പുനനിര്‍ണ്ണയിച്ചു. ഇതനുസരിച്ച് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന് ഹൈടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ എന്നിവര്‍ ക്രോസ് സബ്‌സിഡി സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ എച്ച് ടി വാണിജ്യ ഉപഭോക്താക്കള്‍ പുറമേനിന്നും വൈദ്യുതി വാങ്ങുമ്പോള്‍, യൂണിറ്റൊന്നിന് യഥാക്രമം രണ്ട് രൂപ 30 പൈസയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വ്യാവസായിക ഉപഭോക്താക്കള്‍ 2 രൂപ 10 പൈസയും ക്രോസ് സബ്‌സിഡി ചാര്‍ജ് നല്‍കേണ്ടിവരും. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളേയും ക്രോസ് സബ്‌സിഡി സര്‍ച്ചാര്‍ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് ഒരു രൂപ നിരക്കില്‍ പ്രതേ്യകം പ്രോത്സാഹന ആനുകൂല്യം വൈദ്യുതി ലൈസന്‍സികള്‍ നല്‍കമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചുവര്‍ഷത്തേക്കോ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ സോളാര്‍ പര്‍ച്ചേഴ്‌സ് ഒബഌഗേഷന്റെ കാലാവധി തീരുന്നതു വരെയോ (ആദ്യം ഏതാണോ) അതു വരെയായിരിക്കും ആനുകൂല്യം നല്‍കുക. സൗരോര്‍ജം അളക്കുന്നതിനുളള മീറ്ററുകള്‍ ഉപഭോക്താക്കളുടെ ചെലവില്‍, നിലവിലുളള വൈദ്യുതി മീറ്ററുകളുടെ സമീപം തന്നെ സ്ഥാപിക്കേണ്ടതാണ്. അര്‍ഹമായ തുക പ്രതിമാസ ബില്ലില്‍ നിന്നും ലൈസന്‍സികള്‍ കുറവു ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷമാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

Latest