Connect with us

International

ബോസ്‌നിയന്‍ കൂട്ടക്കൊല: 'ധാര്‍മിക ഉത്തരവാദിത്തം' ഏറ്റെടുത്ത് റഡോവന്‍ കരാഡ്‌സിക്

Published

|

Last Updated

റഡോവന്‍: ബോസ്‌നിയന്‍ സെര്‍ബുകള്‍ ചെയ്ത ക്രിമിനല്‍ കുറ്റങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം യുദ്ധ സമയത്തെ ബോസ്‌നിയന്‍ സെര്‍ബുകളുടെ നേതാവായിരുന്ന റഡോവന്‍ കരാഡ്‌സിക് ഏറ്റെടുത്തു. 1992 മുതല്‍ 95 വരെ നീണ്ടുനിന്ന ബോസ്‌നിയന്‍ യുദ്ധത്തില്‍ 8,000 ബോസ്‌നിയന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ് ഇയാള്‍. അതേസമയം താന്‍ ആരെയും കൊല്ലാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും കോടതിയില്‍ വിചാരണക്കിടെ ഇദ്ദേഹം അവകാശപ്പെട്ടു. സെര്‍ബറിന്‍ക കൂട്ടക്കൊല ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ് ഇയാള്‍ ഇപ്പോള്‍. തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും നിഷേധിച്ച ഇയാള്‍, തനിക്കെതിരെ ഒരു തെളിവ് പോലുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്നത്. യുദ്ധ സമയത്ത് ഭീകരത വളര്‍ത്തി സാധാരണക്കാരെ കൊന്നൊടുക്കുന്നതിലും ബോസ്‌നിയന്‍ ജനതയെ വംശഹത്യക്ക് ശ്രമിച്ചതിലും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. 2008ലാണ് വിവിധ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഏഴ് വര്‍ഷം ഒളിവിലായിരുന്ന ഇയാളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറിയത്. 1990കളില്‍ ബോസ്‌നിയന്‍ സെര്‍ബുകളുടെ നേതാവായിരുന്നു റഡോവന്‍ കരാഡ്‌സിക്.

Latest