Connect with us

National

മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 9ന് ഇന്ത്യയിലെത്തും

Published

|

Last Updated

zuckerbergന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 9ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തും. ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ നടക്കുന്ന internet.org ഉച്ചകോടിയിലും സുക്കര്‍ബര്‍ഗ് പങ്കെടുക്കും. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

മറ്റു കേന്ദ്രമന്ത്രിമാരുമായും സുക്കര്‍ ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് സൂചന. ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് കഴിഞ്ഞ ജൂലായില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Latest