Connect with us

International

സൂയസ് കനാലില്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു

Published

|

Last Updated

cantainar shipsകൈറോ: സൂയസ് കനാലില്‍ രണ്ട് കണ്ടെനര്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ജര്‍മന്‍ കണ്ടെയ്‌നര്‍ കൊളംബോ എക്‌സ്പ്രസും സിംഗപ്പൂര്‍ കണ്ടെയ്‌നര്‍ മയേര്‍സ്‌ക് ടാന്‍ജോങ്ങുമാണ് കൂട്ടിയിടിച്ചത്. രണ്ട് കപ്പലുകളും ഒരേ സമയം തെക്ക് ദിശയിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ കൊളംബോ എക്‌സ്പ്രസിലെ മൂന്ന് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. കൊളംബോ എക്‌സ്പ്രസിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മെഡിറ്ററേനിയന്‍ കടലിനേയും ചെങ്കടലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തിന്റെ അധീനതയിലുള്ള കൃത്രിമ ജലപാതയാണ് സൂയസ് കനാല്‍. ആഫ്രിക്ക ചുറ്റിയുള്ള യാത്രക്കു പകരം യൂറോപ്പും ഏഷ്യയും തമ്മില്‍ കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നത് സൂയസ് കനാലിലൂടെയാണ്.

---- facebook comment plugin here -----

Latest