Connect with us

National

മോദി തരംഗത്തെ ചോദ്യം ചെയ്ത് ശിവസേന

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പൊളിഞ്ഞതോടെ മോദിക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ വിമര്‍ശം. രാജ്യത്ത് മോദി തരംഗമുണ്ടെങ്കില്‍ പിന്നെന്തിന് പ്രധാനമന്ത്രിക്കായി റാലികള്‍ സംഘടിപ്പിക്കുന്നെന്ന് ഉദ്ദവ് താക്കറെ ചോദിച്ചു. സഖ്യം പൊളിഞ്ഞതിന് ശേഷം ആദ്യമായാണ് ശിവസേനയുടെ പരസ്യ വിമര്‍ശം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്നാണ് ഇരു കക്ഷികളും 25 വര്‍ഷമായി തുടരുന്ന സഖ്യം അവസാനിപ്പിച്ചത്. മോദി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ സഖ്യം അവസാനിപ്പിക്കാനിടയായതിനെക്കുറിച്ച് സംസാരിക്കുമെന്നും ഉദ്ദവ് പറഞ്ഞു. കേന്ദ്രത്തിലും സഖ്യം അവസാനിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരമം.

Latest