Connect with us

Kerala

പൂട്ടുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക പുറത്തുവിട്ടു

Published

|

Last Updated

കോഴിക്കോട്: ആദ്യഘട്ടത്തില്‍ പൂട്ടുന്ന ബീവറേജസ് ഷോപ്പുകളുടെ പട്ടിക പുറത്തു വിട്ടു. എക്‌സൈസ് മന്ത്രി ബാബു ഫെയ്‌സ് ബുക്കിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. 34 ബീവറേജസ് ഔട്ട്‌ലെറ്റുകളും 5 കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളും ഉള്‍പ്പെടെ 39 കേന്ദ്രങ്ങളാണ് അടച്ചു പൂട്ടുന്നത്. ഗാന്ധിജയന്തി ദിനമായ നാളെയാണ് അടച്ചു പൂട്ടുന്നത്.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്ന് വീതവും എറണാകുളത്ത് അഞ്ചും ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. മലപ്പുറം, വയനാട്,ആലപ്പുഴ, കൊല്ലം ജില്ലകളില്‍ രണ്ടെണ്ണം വീതം അടയ്ക്കും. ഇടുക്കിയില്‍ നാലും കാസര്‍കോടും കണ്ണൂരും ഓരോന്നുമാണ് അടച്ചുപൂട്ടുന്നത്. പത്തനംതിട്ടയില്‍ അടച്ചുപൂട്ടുന്നില്ല.
കോഴിക്കോട് അടയ്ക്കുന്ന മൂന്ന് ഷോപ്പുകള്‍ മുക്കം, താമരശ്ശേരി, കല്ലായി റോഡ് എന്നിവയാണ്. മലപ്പുറത്ത് വണ്ടൂരും പരപ്പനങ്ങാടിയിലുമുള്ളതാണ് അടയ്ക്കുക.

കുളത്തുപ്പുഴ, കോട്ടയം, പൂരുമേട്, മൂവാറ്റുപുഴ, മേപ്പാടി എന്നിവയാണ് പൂട്ടുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകള്‍.

Latest