Connect with us

Gulf

വ്യാജ ഐ ഫോണ്‍ പിടികൂടി

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ധാരാളം വ്യാജ ഐഫോണ്‍ സിക്‌സ് എത്തിയതായി സൂചന. വ്യാജ സെറ്റുകള്‍ പിടികൂടിയതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍പ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ചൈനയില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നതെന്ന് സംശയിക്കുന്നു. ഐ ഫോണ്‍ സിക്‌സ് ചൈനയില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഇതിനിടെ ജൈറ്റെക്‌സില്‍ ഐഫോണ്‍ സിക്‌സ് 3,025 ദിര്‍ഹമിന് ലഭ്യമാണ്.