Connect with us

Gulf

ബലിപെരുന്നാള്‍: ഷാര്‍ജയില്‍ 96 പേര്‍ക്ക് ജയില്‍ മോചനം

Published

|

Last Updated

ഷാര്‍ജ: ബലിപെരുന്നാളിനോടനുബന്ധിച്ച് 96 പേരെ ജയില്‍ മോചിതരാക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ നാട്ടുകാരായ ജയില്‍ വാസികള്‍ ഇതില്‍ ഉള്‍പ്പെടും.
ജയില്‍ ജീവിത കാലത്ത് പ്രകടിപ്പിച്ച ജീവിത രീതികളും സ്വഭാവ ഗുണങ്ങളും പരിഗണിച്ചാണ് മോചിപ്പിക്കുന്ന 96 പേരുടെ പട്ടിക തയ്യാറാക്കിയത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരല്ലാത്തവരില്‍ നിന്നുള്ളവരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ബലിപെരുന്നാളിനോടനുബന്ധിച്ച് ശൈഖ് സുല്‍ത്താന്റെ സമ്മാനമാണ് ഇത്രയും പേര്‍ക്കുള്ള ജയില്‍ മോചനമെന്ന് അധികൃതര്‍ അറിയിച്ചു.

Latest