Connect with us

Gulf

ജല വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ റഡാര്‍ ഏര്‍പ്പെടുത്തും

Published

|

Last Updated

ദുബൈ: ജല വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ പ്രത്യേക റഡാറുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡി എം സി എ(ദുബൈ മരിടൈം സിറ്റി അതോറിറ്റി)യും ദുബൈ പോലീസും സംയുക്തമായി സംഘടിപ്പിച്ച സുരക്ഷാ ബോധവത്ക്കരണ കമ്പയിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തീരക്കടലുകളില്‍ സഞ്ചരിക്കുന്ന വിനോദത്തിന് ഉപയോഗിക്കുന്ന ജറ്റ് സ്‌കീകള്‍ ഉള്‍പെടെയുള്ള വിനോദത്തിനും വാണിജ്യത്തിനുമായി ഉപയോഗിക്കുന്ന ജലവാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഡി എം സി എയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ വേഗത്തിലെ ഇത്തരം വാഹനങ്ങള്‍ വെള്ളത്തില്‍ സഞ്ചരിക്കാവൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയിലെ തുറമുഖങ്ങളില്‍ മണിക്കൂറില്‍ അഞ്ച് നോട്ടിക്കല്‍ മൈലാവും വേഗം അനുവദിക്കുക. ഖോര്‍ ദുബൈയിലും മെമ്‌സറിലും ഇത് ഏഴു നോട്ടിക്കല്‍ മൈലായിരിക്കും. പ്രത്യേക സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത ഇടങ്ങളിലെല്ലാം തീരക്കടലില്‍ ഈ വേഗമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest