Connect with us

Gulf

കേരളം വില്‍പനക്ക്- സാറാ ജോസഫ്

Published

|

Last Updated

ഷാര്‍ജ: കേരളം വില്‍പനയക്ക് വച്ചിരിക്കുകയാണെന്ന് സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രഫ. സാറാ ജോസഫ്. കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഭരണകൂടത്തിന്റെ കാട്ടിക്കൂട്ടലുകള്‍ കേരളത്തെ വില്‍പ്പനച്ചരക്കാക്കിയിരിക്കുന്നു. ആര്‍ക്കു വേണമെങ്കിലും വിലക്ക് വാങ്ങിക്കാവുന്ന വിധം പലതും നശിപ്പിച്ചു കഴിഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് അലുംനൈ ദശവാര്‍ഷികാഘോഷമായ മെമ്മറീസ് 2014 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാര്‍ എന്ന കവിതയിലെ തൊഴിലാളികളുടെ അവസ്ഥയാണ് പ്രവാസികളുടേത്. വിമാന യാത്രാ പ്രശ്‌നം സാധാരണക്കാരായ പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തുന്നു. പ്രവാസി വോട്ടവകാശം അനിവാര്യമാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് മനോരമ ഓണ്‍ലൈന്‍ ഗള്‍ഫ് കറസ്‌പോണ്ടന്റ് സാദിഖ് കാവില്‍, മണികണ്ഠന്‍ മേലത്ത്(ബിസിനസ്), ഇല്യാസ് കാഞ്ഞങ്ങാട്(പ്രഫഷനല്‍) എന്നിവര്‍ക്ക് സാറാ ജോസഫ് സമ്മാനിച്ചു. ദശവാര്‍ഷിക സുവനീര്‍ പ്രകാശനം ചെയ്തു.
നാസ്‌ക പ്രസിഡന്റ് സുകുമാരന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും നെഹ്‌റു കോളജ് മലയാളം വിഭാഗം തലവനുമായ പ്രഫ. അംബികാസുതന്‍ മാങ്ങാട്, പ്രിന്‍സിപ്പല്‍ ഡോ. എ മുരളീധരന്‍, ജനറല്‍ സെക്രട്ടറി മുരളി മീനങ്ങാത്ത്, മാഗസിന്‍ എഡിറ്റര്‍ സി മുനീര്‍, ട്രഷറര്‍ അഹമ്മദ് നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ദേവാനന്ദ് നയിച്ച ഗാനമേളയും മണിക്കുട്ടന്‍, രചനാ നാരായണന്‍കുട്ടി, ശില്‍പ ബാല എന്നിവരുടെ നൃത്തവും നാസ്‌ക പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.