Connect with us

Gulf

അബുദാബി-എയര്‍പോര്‍ട്ട് റോഡില്‍ കമ്പി വേലി ഘടിപ്പിക്കുന്നു

Published

|

Last Updated

അബുദാബി: അനധികൃതമായി റോഡ് മുറിച്ച് കടക്കുന്നത് തടയാന്‍ എയര്‍പോര്‍ട്ട് റോഡില്‍ കമ്പിവേലി ഘടിപ്പിക്കുന്നു.
അനുമതിയില്ലാത്ത സ്ഥല ത്ത് റോഡ് മുറിച്ച് കടക്കുന്നതിനാല്‍ നിരവധി വഴിയാത്രക്കാരാണ് അപകടത്തില്‍പെടുന്നത്. ഇത് ഒഴിവാക്കാനാണ് അടിയന്തിരമായി റോഡുകളുടെ ഇടയില്‍ കമ്പിവേലി പണിയുന്നത്. റോഡ് സുരക്ഷയുടെ ഭാഗമായി നഗരത്തിലും പരിസരങ്ങളിലും നിരവധി പരിഷ്‌ക്കരണങ്ങള്‍ നഗരസഭ നടപ്പില്‍ വരുത്തുന്നുണ്ട്. തെരുവ് വിളക്കുകള്‍ ആധുനിക രീതിയിലുള്ളവയാക്കി കഴിഞ്ഞു. റോഡിലെ വേഗം നിയന്ത്രിക്കുവാന്‍ ചില പ്രത്യേക ഇടങ്ങളില്‍ രഹസ്യക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ചുമത്തുമെന്ന് പോലീസും അറിയിച്ചു. കമ്പിവേലി തകര്‍ത്താല്‍ കടുത്ത ശിക്ഷയും പിഴയും ചുമത്തുമെന്ന് നഗരസഭയും മുന്നറിയിപ്പ് നല്‍കി.