Connect with us

Gulf

ദുബൈയിലും ഷാര്‍ജയിലുമായി മൂന്നു വാഹനാപകടങ്ങള്‍

Published

|

Last Updated

ദുബൈ: ദുബൈയിലും ഷാര്‍ജയിലുമായി സംഭവിച്ചതായി മൂന്നു അപകടങ്ങള്‍ അധികൃതര്‍ വ്യക്തമാക്കി. ദുബൈ റിംഗ് റോഡില്‍ വാഹനാപകടം സംഭവിച്ചതായി ദുബൈ പോലീസ് വ്യക്തമാക്കി. ഇതുമൂലം റോഡില്‍ ഗതാഗതം തടസപ്പെട്ടു. അക്കാഡമിക് സിറ്റിക്ക് എതിര്‍വശത്തുള്ള ദുബൈ അല്‍ ഐന്‍ റോഡില്‍ അപകടം സംഭവിച്ചതായി ദുബൈ പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഷാര്‍ജ റിംഗ് റോഡില്‍ വ്യവസായ മേഖല 11ലും അപകടമുണ്ടായി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള എക്‌സിറ്റിന് മുമ്പായിരുന്നു അപകടം. ഇതുമൂലം ഈ മേഖലയില്‍ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടതായി ഇതുവഴി യാത്രചെയ്തവര്‍ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇ 88 അല്‍ ദൈദ് റോഡ് ഇന്റര്‍സെക്ഷന് സമീപം അബുദാബി ദിശയിലായിരുന്നു മൂന്നാമത്തെ അപകടം. ഇന്നലെ അതിരാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടങ്ങളില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.