Connect with us

Gulf

ബലിപെരുന്നാള്‍: വിദ്യാലയങ്ങള്‍ക്ക് നാലു മുതല്‍ ഒമ്പത് ദിവസം വരെ അവധി

Published

|

Last Updated

ദുബൈ: ബലിപെരുന്നാല്‍ പ്രമാണിച്ച് രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് നാലു മുതല്‍ ഒമ്പത് ദിവസം വരെ അവധി ലഭിക്കും. സര്‍ക്കാര്‍ തീരുമാന പ്രകാരം അവധി നല്‍കുന്ന വിദ്യാലയങ്ങള്‍ക്കാവും ആഴ്ച അവധി ഉള്‍പ്പെടെ നാലു ദിവസം ഒഴിവ് ലഭിക്കുക. എന്നാല്‍ സ്വകാര്യ മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളും ഈ മാസം മൂന്നു മുതല്‍ 11 വരെയാണ് ആഴ്ച അവധി ഉള്‍പ്പെടെ ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാന പ്രകാരം പൊതുവിദ്യാലയങ്ങള്‍ക്ക് ആഴ്ച അവധി ദിനങ്ങളായ മൂന്ന്(വെള്ളി), നാല്(ശനി) എന്നിവക്കൊപ്പം ഞായറും തിങ്കളുമാവും അവധി ലഭിക്കുക. ഇത്തരം വിദ്യാലയങ്ങള്‍ ഏഴി(ചൊവ്വ)ന് തുറക്കും. എന്നാല്‍ പല സ്വകാര്യ വിദ്യാലയങ്ങളും മൂന്ന്, നാല് തിയ്യതികള്‍ക്കൊപ്പം അടുത്ത രണ്ടു ആഴ്ച അവധി ദിനങ്ങളായ 10, 11 എന്നിവയും കഴിഞ്ഞ് 12(ഞായര്‍)നാവും തുറക്കുക.
ഇന്ത്യന്‍ ഹൈസ്‌കൂള്‍, റാഫിള്‍സ് വേള്‍ഡ് അക്കാഡമി, കിംഗ്‌സ് ദുബൈ, ദുബൈ കോളജ്, ജെംസ് മോഡേണ്‍ അക്കാഡമി, ജാപ്പാനീസ് ഹൈസ്‌കൂള്‍, ഹൊറിസോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, അല്‍ അമീന്‍ പ്രൈവറ്റ് സ്‌കൂള്‍ തുടങ്ങിയവയാണ് ആഴ്ച അവധി ഉള്‍പ്പെടെ നാലു ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എമിറേറ്റ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, പ്രിസ്റ്റൈന്‍ പ്രൈവറ്റ് സ്‌കൂള്‍, ദേര ഇന്റര്‍നാഷനല്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ദുബൈ. അല്‍ മിഴാര്‍ അമേരിക്കന്‍ അക്കാഡമി സ്‌കൂള്‍, അല്‍ ഇത്തിഹാദ് പ്രൈവറ്റ് സ്‌കൂള്‍, ദുബൈ ജെംസ് പ്രൈവറ്റ് സ്‌കൂള്‍, ജുമൈറ ബക്യാലുലേറ്റ് സ്‌കൂള്‍, ഗ്രീന്‍ ഫീല്‍ഡ് കമ്മ്യൂണിറ്റി സ്‌കൂള്‍ തുടങ്ങിയവയാണ് ഒമ്പത് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജെംസ് വിന്‍സ്റ്റര്‍ സ്‌കൂളും ഒമ്പത് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇതിനിടയില്‍ അധികം വരുന്ന പ്രവര്‍ത്തി ദിനങ്ങള്‍ പിന്നീടു വരുന്ന അവധി ദിനങ്ങളില്‍ കുറക്കുമെന്ന് വ്യക്തമാക്കിയതായി ജീവനക്കാര്‍ പറഞ്ഞു.

 

Latest