Connect with us

National

ജയലളിതയുടെ ജാമ്യാപേക്ഷ മാറ്റിയതില്‍ പ്രതിഷേധം

Published

|

Last Updated

ചെന്നൈ: ജയലളിതയുടെ ജാമ്യാപേക്ഷ മാറ്റിവച്ചതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ചെന്നൈയില്‍ വിവിധയിടങ്ങളില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജയലളിതയെ എത്രയും വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ജയലളിതക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ചെന്നൈയില്‍ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡന്‍ മുതല്‍ എഐഎഡിഎംകെ ഓഫീസ് വരെ പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.