Connect with us

Malappuram

പശ്ചിമഘട്ട സംവാദയാത്ര; വിദ്യാര്‍ഥിയെ പോലീസ് മാവോയിസ്റ്റാക്കി

Published

|

Last Updated

കോട്ടക്കല്‍: പശ്ചിമഘട്ട സംവാദയാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അപമാനിച്ചെന്ന് ആക്ഷേപം.
രണ്ടത്താണി പനയംപള്ളി റംസീന ഉമൈബ (20)ക്കാണ് പോലീസിന്റെ നീക്കം അപമാനമായത്. വിദ്യാര്‍ഥിയെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ വ്യാപകപ്രചാരം നടത്തിയതിനെ തുടര്‍ന്ന് കുട്ടി സമൂഹത്തില്‍ ഏറെ അപമാനത്തിനിരയായെന്നാണ് പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍, സാമൂഹ്യ ക്ഷേമ വകുപ്പ്, പോലീസ് തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ മെയ് 30വരെ യൂത്ത് ഡയലോഗ് എന്ന സംഘടന സംഘടിപ്പിച്ച പശ്ചിമ ഘട്ടസംവാദ യാത്രയിലാണ് വിദ്യാര്‍ഥി പങ്കെടുത്തത്. ഏഴ് വയസ് മുതല്‍ പ്രയാമുള്ള 70 പേര്‍ യാത്രയിയിലുണ്ടാരുന്നു. ഇതിന് ശേഷം സംഘം കസ്തൂരി രംഗന്‍ വിഷയവും തിരുവനന്തപുരത്ത് ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബിനെ വഴിയില്‍ തടയുന്നതിന് തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സംഘം പോലീസ് നിരീക്ഷണത്തിലായത്. ഇതിന്റെ ഭാഗമായി സംഘാംഗങ്ങളെ മുഴുവന്‍ പോലീസ് അന്വേഷിച്ചു.
വീട്ടിലെത്തിയാണ് വിവരം ആരാഞ്ഞത്. എന്നാല്‍ റംസീനയെ കുറിച്ച് അന്വേഷിക്കാനെതിതിയ പോലീസ്് നാട്ടുകാര്‍ക്കിടയില്‍ വ്യാപമായി തെറ്റിധരിപ്പിക്കുകയായിരുന്നുവത്രെ. അന്വേഷണമെന്നപേരില്‍ നിരന്തരം മാവോയിസ്റ്റ്് ബന്ധം നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നെന്ന് റംസീന പറയുന്നു.
പോലീസിന്റെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നാട്ടുകാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായി. പോലീസിന്റെ അന്വേഷണത്തേക്കാള്‍ നാട്ടുകാര്‍ക്കിടയില്‍ പോലീസ് പ്രചരിപ്പിക്കപ്പെട്ട മാവോയിസ്റ്റ് ബന്ധമാണ് ഏറെ അപമാനത്തിനിടയാക്കിയതെന്ന് വിദ്യാര്‍ഥി പറയുന്നു. ഇതെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
തൃശൂരില്‍ ബി എ ഇംഗ്ലീഷിന് പഠിക്കുന്നതിനിടയിലാണ് പശ്ചിമഘട്ട യാത്രയില്‍ പങ്കായത്. ഇപ്പോള്‍ ഗുജ്‌റാത്തില്‍ നടക്കുന്ന യുവ ആക്ടിവിറ്റി കേമ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് റംസീന.

---- facebook comment plugin here -----

Latest