Connect with us

Wayanad

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന്‌

Published

|

Last Updated

മാനന്തവാടി: ചികിത്സക്കെത്തിയ തന്നോട് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ അപമര്യാദയായി പെരുമാറിയതായി എ ഡി എസ് സെക്രട്ടറി അരണപ്പാറ കൊല്ലം തൊടയില്‍ ശാന്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കാലിന് വൃണം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് രാത്രി എട്ടുമണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ഡോക്ടറെ വിളിച്ചിട്ട് വരാത്തതിനാല്‍ ക്വാട്ടേഴ്‌സില്‍ പോയി കാണുകയായിരുന്നു.
കനത്ത മഴയില്‍ ഡോക്ടര്‍ ഭക്ഷണം കഴിച്ച് വരുന്നത് വരെ ക്വാട്ടേഴ്‌സിലെ ചവിട്ട് പടിയില്‍ നില്‍ക്കുകയായിരുന്നു. ചവിട്ട് പടിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. ഇത് ചോദ്യം ചെയ്ത തന്നോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറുകയും അസഭ്യ വാക്കുകള്‍ പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
പരിശോധിക്കാനും ഡോക്ടര്‍ തയ്യാറായില്ല. 30ന് വീണ്ടും ആരോഗ്യ കേന്ദ്രത്തിലെ ഒ പിയില്‍ 12 മണിവരെ ഇരുന്നെങ്കിലും പരിശോധിക്കാതെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയില്‍ എത്തിയാണ് വിരല്‍ കീറി പഴുപ്പ് കളഞ്ഞ് വൃണം കെട്ടി തന്നത്. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് തിരുനെല്ലി എസ് ഐക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനാല്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.