Connect with us

Wayanad

ലോക ഹൃദയദിനം ആചരിച്ചു

Published

|

Last Updated

മേപ്പാടി: ലോക ഹൃദയ ദിനമായ സെപ്തംബര്‍ 29 ഡി.എം.വിംസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് കൊണ്ട് ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി മുപ്പൈനാട് അവസാനിച്ചു.
ലോകത്ത് പ്രായം കുറഞ്ഞവരില്‍ ഉണ്ടാകുന്ന ഹൃദയഘാതം ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാമതായി കേരളം മാറി കഴിഞ്ഞതായി ചടങ്ങില്‍ സംസാരിച്ച മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മെഹറൂഫ് രാജ് പറഞ്ഞു. പ്രമേഹത്തിന്റെ ലോകതലസ്ഥാനമായി മാറി കഴിഞ്ഞ കേരളത്തില്‍ ഇത്തരം പരിപാടികളുടെ പ്രസക്തി കൂടുതലാണ്. ജീവിതശൈലിയില്‍ ഒരു മാറ്റവും വരുത്തുവാന്‍ മലയാളി തയ്യാറാകുന്നില്ല. അശാസ്ത്രീയമായ ഭക്ഷണരീതികളും, വ്യായാമത്തോടുള്ള അവഗണനയും നാട്ടില്‍ ഹൃദ്രോഗവും പ്രമേഹവും കൂടാന്‍ കാരണമായി. വയനാടും ബഹുവിധ കാരണങ്ങളാല്‍ ഈ പാതയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ പ്രചാരണപരിപാടികളും ബോധവത്ക്കരണവുമാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാകാര്‍ഡുകളും ഹൈഡ്രജന്‍ ബലൂണുകളും കൊണ്ട് നിറഞ്ഞ റാലിയില്‍ ഡീന്‍ ഡോക്ടര്‍ രവി ജേക്കബ് കൊരുള, മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മെഹറൂഫ് രാജ് ടി.പി, ഡെപ്പ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ മനോജ് നാരായണന്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദേവാനന്ദ് കെ.ടി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ഷേണായ് എന്നിവര്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest