Connect with us

Wayanad

സന്നദ്ധ രക്തദാന ദിനാചരണം ബോധവത്കരണ റാലി നടത്തി

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, കല്‍പ്പറ്റ ഗവ. കോളേജ് റെഡ് റിബണ്‍ ക്ലബ്ബ്, ഗവ. ഐ.ടി.ഐ. എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ റാലി ഫഌഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍.വിദ്യ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഇ.ബിജോയ്, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍, കല്‍പ്പറ്റ ഗവ. കോളേജ് എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഷാജി തദ്ദേവൂസ്, ഹുസ്സൂര്‍ ശിരസ്തദാര്‍ കൃഷ്ണന്‍കുട്ടി, ജെ.സി.ഐ കല്‍പ്പറ്റ പ്രസിഡന്റ് എബ്രഹാം.ഇ.വി, ഗവ. ഐടിഐ എന്‍.എസ്.എസ്.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജീവന്‍ജോണ്‍, മാസ് മീഡിയ ഓഫീസര്‍മാരായ സഗിര്‍ സുധീന്ദ്രന്‍, ഹംസ ഇസ്മാലി, ബേബി നാപ്പള്ളി, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ടി. സുരേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു സെബാസ്റ്റ്യന്‍, രാജ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍ രക്തദാന ദിന സന്ദേശം നല്‍കി.
ദേശീയ സന്നദ്ധ രക്തദാനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കല്‍പ്പറ്റ എന്‍.എം.എസ്.എം. കോളേജില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി നിര്‍വ്വഹിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.പി. ഹമീദ് രക്തദാനദിന പ്രതിജ്ഞ ചൊല്ലികൊടുക്കും. ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ. വിദ്യ.കെ.ആര്‍ മുഖ്യപ്രഭാഷണവും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. കെ.എസ്. അജയന്‍ രക്തദാനദിനാചരണ സന്ദേശവും നിര്‍വ്വഹിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ടി.ബാബു, ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ടെസിയമ്മ തോമസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

Latest